Posts

1

  പിജി കഴിഞ്ഞയുടനെ ആയിരുന്നു വിവാഹം. അത് വരെ ഭക്ഷണത്തിനോ വസ്ത്രത്തിനോ  ഒന്നും "എങ്ങനെ" എന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്ത് തരാൻ അച്ഛനും അമ്മയും ഉണ്ടായിരുന്നു. പെട്ടെന്നാണ് "I can't imagine a better man for my daughter!" എന്ന് എന്റെ അച്ഛന് തോന്നിയ ഒരാളോടൊപ്പം എന്നെ പറഞ്ഞയക്കുന്നത്. ഒരാഴ്ചയോ മറ്റോ ഫോണിൽ എപ്പോഴെങ്കിലും സംസാരിച്ചുള്ള പരിചയം. എന്നും കോളേജിൽ പോകുമ്പോ രാവിലെ വണ്ടിക്കൂലി തന്ന് എന്നെ പറഞ്ഞയക്കുന്ന അമ്മ അന്ന് എനിക്കൊന്നും കൈയിൽ തന്നില്ല. അച്ഛൻ ജിത്തുവിന്റെ പോക്കറ്റിൽ 'നിങ്ങൾക് ' എന്ന് പറഞ്ഞ് എന്തോ വെച്ച് കൊടുത്തിരുന്നു. അമ്മയും അത് മതിയെന്ന് വിചാരിച്ചിട്ടുണ്ടാവും.ഞാനും  നാളെയെങ്ങനെ എന്ന് ഓർത്തിട്ടില്ല. അങ്ങനെ ഓർത്തു ശീലിച്ചിട്ടില്ല. പിറ്റേന്ന് മുതൽ കാര്യങ്ങളൊക്കെ പുതിയതായിരുന്നു. പെട്ടെന്ന് ആരുമില്ലാതായത് പോലെയാണ് തോന്നിയത്. എല്ലാം പെട്ടെന്ന് മാറി. ഗർഭിണിയായി. കുഞ്ഞായി. വീട്ടിൽ നിന്ന് തയ്‌പ്പിച്ചു തന്ന് വിട്ട ഒറ്റ ഡ്രസ്സ്‌ പോലും ഇടാൻ പറ്റാതെയായി. അത് വരെ ദിവസവും മാറി മാറി പല പല ഉടുപ്പുകൾ ക്ലാസ്സിലേക്ക് ഇട്ട് പോയ ഞാൻ പാകമായ മ